Wednesday, March 18, 2009

the seat he giving for shanimol usman and he support her too

ദില്ലി: കോണ്‍ഗ്രസ്‌ നേതാവ്‌ വിഎം സുധീരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ദില്ലിയില്‍ കേരള ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സുധീരന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ദില്ലിയിലെത്തിയത്. ആലപ്പുഴയില്‍ മത്സരിക്കാന്‍ അഗ്രഹിച്ചിരുന്നു. എന്നാല്‍, ചില പ്രത്യേക കാരണങ്ങളാല്‍ വേണ്ട എന്നു തീരുമാനിക്കുകയായിരുന്നു.

മത്സരിയ്ക്കാനില്ലായെന്ന തന്റെ തീരുമാനം പാര്‍ട്ടി നേതൃത്വം അംഗീകരിയ്ക്കുമെന്നാണ് പ്രതീക്ഷ. ആലപ്പുഴക്ക് പുറമെ മറ്റു ചില മണ്ഡലങ്ങളില്‍ തന്റെ പേര്‌ പരിഗണിക്കുന്നതായി വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് സംബന്ധിച്ചുണ്ടായ അവ്യക്തതകള്‍ മാറ്റുന്നതിനാണ് വാര്‍ത്താസമ്മേളനം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment